3 മാസം; കുട്ടികൾ മയക്കുമരുന്നിന് അടിമപ്പെട്ടതായി പരാതിപ്പെട്ടത് പ്രവാസികളടക്കം 340 മാതാപിതാക്കൾ

  • 19/01/2023

കുവൈത്ത് സിറ്റി: മയക്കുമരുന്നിനെ ചെറുക്കുന്നതിനും അതിന്റെ അപകടങ്ങളെ കുറിച്ച്  അവബോധം വളർത്തുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെയും ഭാ​ഗമായി കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ തങ്ങളുടെ കുട്ടികൾ മയക്കുമരുന്നിന് അടിമപ്പെട്ടുവെന്നും അവരുടെ മേൽ നിയന്ത്രണം നഷ്ടപ്പെട്ടതായും പൗരന്മാരും പ്രവാസികളുമായ 340 മാതാപിതാക്കൾ പരാതിപ്പെട്ടതായി റിപ്പോർട്ട്. അവരുടെ പെരുമാറ്റം ശരിയാക്കാനും ചികിത്സിക്കാനും പുനരധിവസിപ്പിക്കാനും ബന്ധപ്പെട്ട അതോറിറ്റികളോട് മാതാപിതാക്കൾ ആവശ്യം ഉന്നയിച്ചു. 

അതേസമയം, ഈ നടപടി വിനാശകരമായ വിപത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ അവബോധം വർധിക്കുന്നതിന് നല്ല കാര്യമാണെന്ന് വൃത്തങ്ങൾ പറഞ്ഞു. രാജ്യത്തിന്റെ സമ്പത്തായ യുവസമൂഹത്തെ നാശത്തിലേക്ക് തള്ളിവിടുന്ന ഈ മാരക വിപത്ത് തടയുക തന്നെ വേണം. അതിനായി മയക്കുമരുന്ന് വിപണനം ചെയ്യുന്നവരെ തടയുന്നതിന് എല്ലാവരുടെയും യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. ആസക്തിയുള്ളവരെ ചികിത്സിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News