കുവൈത്ത് സൈന്യത്തിലേക്ക് തുർക്കിയിൽനിന്നും ബേരക്താർ ടിബി2 ഡ്രോണുകൾ എത്തുന്നു

  • 19/01/2023

കുവൈത്ത് സിറ്റി: കുവൈത്ത് സൈന്യത്തിലേക്ക് ഏറ്റവും പുതിയ ബേരക്താർ  ടിബി2 ഡ്രോണുകൾ എത്തിക്കുന്നതിനുള്ള കരാറിൽ പ്രതിരോധ മന്ത്രാലയവും തുർക്കി കമ്പനിയായ ബയ്‌കറും ഒപ്പുവച്ചു. കുവൈത്ത് പ്രതിരോധ മന്ത്രാലയവുമായി 370 മില്യൺ ഡോളറിന്റെ കയറ്റുമതി കരാറാണ് ഒപ്പിട്ടി്ട്ടുള്ളതെന്ന് കമ്പനി വാർത്താ കുറിപ്പിൽ അറിയിച്ചു. ബയ്‌കറും കുവൈത്ത് പ്രതിരോധ മന്ത്രാലയവും തമ്മിൽ കരാർ ഒപ്പുവെച്ചതോടെ ബൈരക്തർ ടിബി2 സായുധ ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 28 രാജ്യങ്ങളായി ഉയർന്നു. 

2022 ൽ കമ്പനി 27 രാജ്യങ്ങളുമായി കയറ്റുമതി കരാറിൽ ഒപ്പുവച്ചിരുന്നു. മൊത്തം വരുമാനം 1.18 ബില്യൺ ഡോളറായാണ് ഇതോടെ ഉയർന്നത്. ബയ്‌കറും കുവൈത്ത് പ്രതിരോധ മന്ത്രാലയവും തമ്മിൽ കയറ്റുമതി കരാർ ഒപ്പിടുന്നതിനുള്ള ചർച്ചകൾ 2019ലാണ് ആരംഭിച്ചത്. അതിന്റെ ഭാ​ഗമായി 2019 ജൂലൈയിൽ കുവൈത്തിൽ നടത്തിയ പരീക്ഷണ പറക്കലിൽ ഡ്രോണുകൾ മികവ് പ്രകടിപ്പിച്ചിരുന്നു. ഭൂമിശാസ്ത്രപരമായ സാഹചര്യത്തിൽ 27 മണിക്കൂറും മൂന്ന് മിനിറ്റും തുടർച്ചയായി പറന്നാണ് തുർക്കി വ്യോമയാന ചരിത്രത്തിൽ ഡ്രോൺ പുതിയ റെക്കോർഡ് സൃഷ്ടിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News