കുവൈറ്റ് വിമാനത്താവളവും തുറമുഖവും അടക്കം 12 സർക്കാർ ഏജൻസികൾ സ്വകാര്യവത്കരിക്കുന്നു

  • 19/01/2023

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യവത്കരണ പരിപാടിയുടെ സാങ്കേതിക ജീവനക്കാർ 12 ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടുന്ന പൊതു പദ്ധതികൾക്കായി പ്രാഥമിക പഠനങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ധനമന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ അബ്ദുൾ വഹാബ് അൽ റഷീദ് വ്യക്തമാക്കി. വടക്കൻ ഷുഐബ സ്റ്റേഷൻ, വിമാനത്താവളം, വാർത്താവിനിമയ മേഖല, വൈദ്യുതി, ജല മന്ത്രാലയത്തിന്റെ പ്രധാന മേഖലകൾ, കാസ്കോ, തുറമുഖങ്ങൾ, കുവൈത്ത് പോസ്റ്റ്, ഗവൺമെന്റൽ പ്രിന്റിംഗ് പ്രസ്സ്, കെഐപിഐസി, കുവൈത്ത് എയർക്രാഫ്റ്റ് ഫ്യൂവലിംഗ് കമ്പനി, പൊതുഗതാഗതം  തുടങ്ങിയവയാണ് പട്ടികയിലുള്ളത്.

നോർത്ത് ഷുഐബ പവർ സ്റ്റേഷൻ സ്വകാര്യവത്കരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മന്ത്രി സൂചിപ്പിച്ചു. സ്റ്റേഷന്റെ സ്വകാര്യവത്ക്കരണത്തിന് മേൽനോട്ടം വഹിക്കുന്ന സമിതി മുഖേന വൈദ്യുതി-ജല മന്ത്രാലയവുമായി ഫലപ്രദമായ സഹകരണം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യവത്കരണത്തിനായുള്ള സുപ്രീം കൗൺസിലിന്റെ അവസാന യോഗം 2018 ഓഗസ്റ്റിൽ നടന്നതായും വാർഷിക റിപ്പോർട്ട് അംഗീകരിക്കുകയായിരുന്നു അവസാന തീരുമാനമെന്നും മന്ത്രി സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News