സൈബർ ആക്രമണത്തിന് വിധേയമാകുന്ന രാജ്യങ്ങളിൽ കുവൈത്ത് ​ഗൾഫിൽ മൂന്നാം സ്ഥാനത്ത്

  • 19/01/2023

കുവൈത്ത് സിറ്റി: ജിസിസി തലത്തിൽ സൈബർ ആക്രമണങ്ങൾ ഏറ്റവുമധികം ലക്ഷ്യമിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണെന്ന് റിപ്പോർട്ട്. സൈബർ സുരക്ഷാ സേവനങ്ങളിൽ വിദഗ്ധരായ ഗ്രൂപ്പ് ഐബി പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് മിഡിൽ ഈസ്റ്റ് മോണിറ്റർ വെബ്‌സൈറ്റാണ് റിപ്പോർട്ട് പുറത്ത് വിട്ടിട്ടുള്ളത്. 2021ന്റെ രണ്ടാം പകുതിയിലും 2022ന്റെ ആദ്യ പകുതിയിലും ജിസിസി മേഖലയിലെ 42 കമ്പനികളെയാണ് അവർ ലക്ഷ്യംവച്ചത്. 

ഇതിൽ 33 ശതമാനം യുഎഇയിലും 29 ശതമാനം സൗദി അറേബ്യയിലുമാണ്. 21 ശതമാനം എന്ന നിലയിലാണ് കുവൈത്ത് മൂന്നാം സ്ഥാനത്ത് വന്നത്. ഖത്തർ 10 ശതമാനം, ഒമാൻ അഞ്ച് ശതമാനം,  ബഹ്‌റൈൻ രണ്ട് ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. 2021 മധ്യത്തിനും 2022 മധ്യത്തിനും ഇടയിൽ ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ റാൻസംവയർ ആക്രമണങ്ങൾ ഉണ്ടായത് സൗദി അറേബ്യയിലെയും യുഎഇയിലെയും സംഘടനകൾക്കെതിരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News