കുവൈത്തിലെ അഭയകേന്ദ്രങ്ങളിൽ കഴിഞ്ഞ ഫിലിപ്പിനോ തൊഴിലാളികളുടെ ആദ്യ ബാച്ച് നാട്ടിലേക്ക് മടങ്ങി

  • 19/01/2023

കുവൈത്ത് സിറ്റി: സ്‌പോൺസർമാരുമായുള്ള തർക്കം കാരണം സർക്കാർ അഭയകേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന ഫിലിപ്പിനോ തൊഴിലാളികളുടെ ആദ്യ ബാച്ച് സ്വരാജ്യത്തേക്ക് മടങ്ങി. തൊഴിൽ മന്ത്രി സൂസൻ ഒപ്ലിന്റെ നിർദേശപ്രകാരം വിദേശ തൊഴിലാളി ക്ഷേമ വകുപ്പ് മേധാവി ആർനെൽ അഗ്നാസിയോയ്‌ക്കൊപ്പം ഫിലിപ്പൈൻ വിദേശ തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാൻസ് കഡക്ക് കുവൈത്ത് സന്ദർശിച്ചിരുന്നു. കുവൈത്ത് സർക്കാർ അഭയകേന്ദ്രത്തിൽ 421 ഫിലിപ്പിനോ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 

ചൊവ്വാഴ്‌ച വൈകുന്നേരം ഫിലിപ്പീൻസിലേക്ക് മടങ്ങുമ്പോൾ അവരിൽ 50 ഓളം തൊഴിലാളികളെ കഡക് ഒപ്പം കൊണ്ടുപോയി. ആർനെൽ അഗ്നാസിയോ മടങ്ങുമ്പോൾ മറ്റ് 100 തൊഴിലാളികൾ കൂ‌ടെ അനുഗമിക്കും. ഇവർക്കുള്ള യാത്രാ രേഖകൾ ഇന്ന് തന്നെ പൂർത്തിയാകും. ബാക്കിയുള്ള തൊഴിലാളികളെ രണ്ട് ഘട്ടങ്ങളിലായി ഫിലിപ്പീൻസിലേക്ക് അയക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു. അതേസമയം, രാജ്യത്തെ എംബസികളിൽ അഭയാർത്ഥി തൊഴിലാളികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ രണ്ടാമത്തെ അഭയകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പഠനവും നടക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News