സ്കൂൾ ബസിൽ നിന്ന് വീണു; കുവൈത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

  • 19/01/2023

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനിക്ക് ബസിൽ നിന്ന് വീണ് പരിക്ക്. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വിദ്യാർത്ഥിനി ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ട് നീങ്ങിയപ്പോൾ തെന്നി താഴേക്ക് വീഴുകയായിരുന്നു. രണ്ട് ദിവസം മുമ്പ് അബു ഹലീഫ ഏരിയയിലാണ് സംഭവം ഉണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിക്ക് ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു. അശ്രദ്ധയും കൃത്യമായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും കാരണം മുമ്പും സ്കൂൾ കുട്ടിൾക്ക് അപകടം സംഭവിച്ചിരുന്നു. ഇതോടെ സ്കൂൾ ബസുകളുടെ സുരക്ഷയെ ചൊല്ലി വീണ്ടും ചോദ്യങ്ങൾ ഉയരുകയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News