ഫർവാനിയ ​ഗവർണറേറ്റിൽ ബാച്ചിലർമാരുടെ താമസസ്ഥലങ്ങളിൽ പരിശോധന

  • 19/01/2023

കുവൈത്ത് സിറ്റി: ബാച്ചിലർമാർ താമസിക്കുന്ന സ്ഥലങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തി വൈദ്യുതി വിതരണം വിച്ഛേദിക്കുക എന്ന ലക്ഷ്യത്തോടെ ഫർവാനിയ ​ഗവർണറേറ്റിൽ പരിശോധന ക്യാമ്പയിനുമായി ്ധികൃതർ. വൈദ്യുത-ജല മന്ത്രാലയത്തിന്റെ ജുഡീഷ്യൽ പൊലീസ് സംഘം ഫർവാനിയ മേഖലയിൽ ആഭ്യന്തര മന്ത്രാലയത്തിലെയും മുനിസിപ്പാലിറ്റിയിലെയും സംയുക്ത സമിതി അംഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്.

വൈദ്യുതി വിച്ഛേദിക്കാതിരിക്കാനും തുടർന്നുള്ള നിയമനടപടികൾ ഒഴിവാക്കാനും ബാച്ചിലർമാരിൽ നിന്ന് താമസസ്ഥലങ്ങൾ എത്രയും വേ​ഗം ഒഴിപ്പിക്കണണെന്ന് അധികൃതർ ആവശ്യപ്പെട്ടു. വ്യാവസായിക നഗരങ്ങളിൽ കേന്ദ്രീകരിച്ച് നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ച് തുടർന്നും പരിശോധനകൾ തുടരുമെന്നും ടീമിന്റെ ഡെപ്യൂട്ടി ഹെഡ് അഹമ്മദ് അൽ ഷമ്മരി പറഞ്ഞു. ഈ മാസത്തിന്റെ തുടക്കം മുതൽ നടത്തിയ പരിശോധനകളിൽ 18 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News