കുവൈത്തിലെ ഗാർഹിക തൊഴിലാളികളിൽ ഏറ്റവും മുന്നിൽ ഇന്ത്യക്കാർ, 45.5 %. വിവിധ രാജ്യക്കാരുടെ എണ്ണം അറിയാം

  • 19/01/2023

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ത്യയിൽ നിന്നുള്ള 323,801 ​ഗാർഹിക തൊഴിലാളികളുണ്ടെന്ന് കണക്കുകൾ. ആകെ ​ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിന്റെ 45.5 ശതമാനമാണ് ഇന്ത്യയിൽ നിന്നുള്ളവർ. രണ്ടാമതുള്ളത് ഫിലിപ്പിയൻസുകാരാണ്. 184,939 അല്ലെങ്കിൽ 26 ശതമാനമാണ് ഫിലിപ്പിയൻസിൽ നിന്നുള്ള ​ഗാർഹിക തൊഴിലാളികളുടെ എണ്ണം. മൂന്നാം സ്ഥാനത്ത് ശ്രീലങ്കയും നാലാം സ്ഥാനത്ത് ബം​ഗ്ലാദേശുമാണ് ഉള്ളത്. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് രാജ്യങ്ങൾ നിന്നുള്ളവരാണ് ഗാർഹിക തൊഴിൽ മേഖലയിലെ മൊത്തം തൊഴിലാളികളിൽ 93 ശതമാനമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതിൽ തന്നെ ഫിലിപ്പിയൻസ്, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറിയ പങ്കും. നേപ്പാൾ, എത്യോപ്യ, ബെനിൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ​ഗാർഹിക തൊഴിലാളികളും രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News