ജനശ്രദ്ധയാകർഷിച്ച് അൽ റായിലെ ചൈനീസ് മാർക്കറ്റ്

  • 20/01/2023


കുവൈത്ത് സിറ്റി: വീടുകൾക്ക് ആവശ്യമുള്ള വിവിധ തരത്തിലുള്ള ഉത്പന്നങ്ങളുടെ വിപണനം കൊണ്ട് ജനശ്രദ്ധയാകർഷിച്ച് ചൈനീസ് മാർക്കറ്റ്. വിപണിയിൽ എത്തുന്ന ചരക്കുകളിൽ ഭൂരിഭാഗവും ചൈനയിൽ നിന്നാണ് വരുന്നത് എന്നുള്ളതുകൊണ്ടാണ് ചൈനീസ് മാർക്കറ്റ് എന്ന വിളിക്കപ്പെടുന്നത്. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പുറമെ ഇറാനിൽ നിന്ന് വരുന്ന പരവതാനിക്കും ആവശ്യക്കാർ ഏറെയാണ്. വിപണിയിൽ വൻ വിലക്കുറവ് ആയതിനാൽ  "ബോഡിനാർ മാർക്കറ്റ്" എന്നും വിളിക്കപ്പെടുന്നുണ്ട്. 

ബു ദിനാർ പ്രദർശനം അൽ റായ് ഏരിയയിലെ ചൈനീസ് മാർക്കറ്റിലേക്ക് പോകുന്ന എല്ലാവരുടെയും പ്രധാന ആകർഷണമായി മാറുന്നുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങൾ അവിടത്തെ തൊഴിലാളികൾക്ക് ഒരു പ്രത്യേക അവസരമാണ്. ആ ദിവസങ്ങളിൽ മാർക്കറ്റ് സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവ് തന്നെയുണ്ടാകാറുണ്ട്. ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ സമയം ചിലവഴിക്കുന്നവർ നിരവധിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News