'അഡാപ്റ്റേഷൻ ആൻഡ് റെസിലിയൻസ്' പദ്ധതിയുമായി കുവൈത്ത്

  • 20/01/2023



കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമുമായി സഹകരിച്ച് തെക്കൻ ഇറാഖിൽ നിന്ന് വരുന്ന അതിർത്തി കടന്നുള്ള മണൽ, പൊടിക്കാറ്റുകൾ നേരിടുന്നതിനുള്ള പദ്ധതികൾ ആരംഭിച്ച് കുവൈത്ത്. "അഡാപ്റ്റേഷൻ ആൻഡ് റെസിലിയൻസ്" പദ്ധതിക്കുള്ള ധനസഹായം സജീവമാക്കിയിട്ടുണ്ട്. കുവൈത്ത് സാമ്പത്തിക വികസനത്തിനായുള്ള ഫണ്ട് നാല് മില്യൺ ദിനാർ മൂല്യത്തിലുള്ള തുകാണ് നൽകുന്നത്.  ഇത് നാല് വർഷത്തേക്ക് നീട്ടി നൽകുകയും ചെയ്യും. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്, യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമുമായി ഇറാഖിൽ നിന്നും അതിർത്തി കടന്നുള്ള മണൽ, പൊടിക്കാറ്റുകൾക്കുള്ള "അഡാപ്റ്റേഷൻ ആൻഡ് റെസിലിയൻസ്" പദ്ധതിക്ക് ഗ്രാന്റ് ഫിനാൻസിങ് സജീവമാക്കുന്നതിനുള്ള കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News