നുവൈസീബ് ബോർഡർ ക്രോസിം​ഗിൽ ട്രക്കിൽ നിന്ന് സി​ഗരറ്റുകൾ പിടിച്ചെടുത്തു

  • 21/01/2023

കുവൈത്ത് സിറ്റി: വൻ തോതിൽ സി​ഗരറ്റുകൾ പിടിച്ചെടുത്ത് നുവൈസീബ് ബോർഡർ ക്രോസിംഗിലെ കസ്റ്റംസ് ഉദ്യോ​ഗസ്ഥർ. വെള്ളിയാഴ്ച രാവിലെ നടന്ന പരിശോധനയിൽ 38,000ത്തിൽ അധികം  സി​ഗരറ്റുകളാണ് പിടിച്ചെടുത്തത്. 13 മീറ്റർ റഫ്രിജറേറ്റർ ട്രക്ക് സൗദി അറേബ്യയിലേക്ക് പുറപ്പെടാനുള്ള യാത്രാമധ്യേ നുവൈസീബ് തുറമുഖത്തെ് എത്തുകയായിരുന്നു. അതിൽ വീട്ടുപകരണങ്ങളും ഫോം ക്യാനുകകളുമാണ് ഉണ്ടായിരുന്നത്. 

എന്നാൽ തുറമുഖത്തെ ഔട്ട്‌ഗോയിംഗ് കാർഗോ ഇൻസ്‌പെക്ഷൻ യാർഡിൽ ട്രക്ക് പരിശോധിച്ചപ്പോൾ ഉദ്യോ​ഗസ്ഥർക്ക് ചില സംശയങ്ങൾ തോന്നുകയായിരുന്നു. അതിനാൽ ട്രക്ക് റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണത്തിലേക്ക് റഫർ ചെയ്തു. ശ്രദ്ധാപൂർവ്വം പരിശോധിച്ചപ്പോൾ 768 കാർട്ടണുകൾ പാത്രങ്ങളുടെ പിന്നിൽ ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഓരോ കാർട്ടണിലും 38,401 തരം  സിഗരറ്റ്  ഉണ്ടായിരുന്നുവെന്ന് നുവൈസീബ് ബോർഡർ ക്രോസിംഗിലെ കസ്റ്റംസ് വകുപ്പ് ഡയറക്ടർ സാമി അൽ ഷറഫ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News