നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികം ആഘോഷിച്ച് കുവൈത്തും തായ്‍ലൻഡും

  • 21/01/2023

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിക്ക് മുമ്പ് 2019ൽ കുവൈത്തികൾക്ക് നൽകിയ വിസകളുടെ കണക്കുകൾ പുറത്ത് വിട്ട് തായ്‍ലൻഡ് എംബസി. കുവൈത്തികൾക്ക് അനുവദിച്ച ടൂറിസ്റ്റ്, മെഡിക്കൽ വിസകളുടെ എണ്ണം ഏകദേശം 70,000 ആണെന്ന് രാജ്യത്തെ തായ് എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് വാടനാചായി നാരൻഡൻ സ്ഥിരീകരിച്ചു. പരസ്പരം സഹകരിക്കുന്നതിനുള്ള വലിയ അവസരങ്ങളാണ് ഇത്. ബന്ധപ്പെട്ട എല്ലാ മേഖലകൾക്കും നേട്ടങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

തായ്‌ലൻഡിലെ ചികിൽസയും വിനോദസഞ്ചാരവും സംബന്ധിച്ച് തായ് എംബസി, തായ് സ്വകാര്യ ആരോഗ്യമേഖലയുടെ സഹകരണത്തോടെ നടത്തിയ സിമ്പോസിയത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1963 ജൂൺ 14നാണ് കുവൈത്തും തായ്‌ലൻഡ് നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഈ വർഷം പരസ്പരമുള്ള മികച്ച സഹകരണത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുകയാണ്. തായ്‌ലൻഡും കുവൈത്തും വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഊർജം, കൃഷി തുടങ്ങി എല്ലാ മേഖലകളിലും സൗഹൃദപരമായ ഉഭയകക്ഷി ബന്ധങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News