ചരക്കുകളിലും ഉൽപ്പന്നങ്ങളിലും രാജ്യത്തിന്റെ ചിഹ്നം; മുന്നറിയിപ്പ് നൽകി വാണിജ്യ മന്ത്രാലയം

  • 21/01/2023

കുവൈത്ത് സിറ്റി: എല്ലാത്തരം ചരക്കുകളുടെയും ഉൽപ്പന്നങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വാണിജ്യ ഇടപാടുകളിൽ രാജ്യത്തിന്റെ ചിഹ്നം ഉപയോഗിക്കുന്നതിനെതിരെ വാണിജ്യ മന്ത്രാലയം. രാജ്യത്തിന്റെ കൂടാതെ കുവൈത്ത് അമീറിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങൾ ഉപയോ​ഗിക്കുന്നതിനെതിരെയും വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2014ലെ പ്രമേയം 216 പ്രകാരം നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

മന്ത്രിതല പ്രമേയം 216 ലെ ആർട്ടിക്കിൾ 16 പ്രകാരം പൊതു അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളോ കമ്പനികളോ വ്യക്തികളോ ആകട്ടെ, ഹിസ് ഹൈനസ് അമീറിന്റെയും ഹിസ് ഹൈനസ് കിരീടാവകാശിയുടെയും ചിത്രങ്ങൾ അച്ചടിച്ചിരിക്കുന്ന ഏതെങ്കിലും ഉത്പന്നങ്ങൾ വാഗ്‌ദാനം ചെയ്യുന്നതോ വിൽക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ വിലക്കിയിട്ടുണ്ട്. രാജ്യത്തിന്റെ  ചിഹ്നം ഒരു വ്യാപാരമുദ്രയായി അല്ലെങ്കിൽ അപമാനകരമായ രീതിയിൽ ഉപയോഗിക്കുന്നത് കടുത്ത നടപടികൾക്ക് കാരണമാകുമെന്നും വാണിജ്യ മന്ത്രാലയ അണ്ടർസെക്രട്ടറി മുഹമ്മദ് അൽ ഇനേസി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News