ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള റിപ്പോർട്ട് തേടി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 21/01/2023

കുവൈത്ത് സിറ്റി: പൊതു ഗതാഗത യാത്രക്കാർക്കായി കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള ആവശ്യകതകളെക്കുറിച്ച് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി (സുപ്രീം ട്രാഫിക് കൗൺസിൽ ചെയർമാൻ) ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്. നിയന്ത്രണങ്ങളും നിയമങ്ങളും അടഞ്ഞ ഗ്ലാസ് മുറികൾ സ്ഥാപിക്കാൻ അനുവദിക്കുന്നുണ്ടോ അല്ലെങ്കിൽ ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി പ്രത്യേക സവിശേഷതകൾ ആവശ്യമുണ്ടോയെന്നും റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതു ഗതാഗത വാഹനങ്ങളുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയെക്കുറിച്ച് അൽ ബർജാസ് അന്വേഷിച്ചു. അതേസമയം, തെരുവ് വിളക്കുകളുടെ ശൃംഖല രൂപകൽപ്പന ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി അബ്ദാലി, വഫ്ര എന്നീ കാർഷിക മേഖലകൾക്കുള്ള പദ്ധതികൾ നൽകണമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News