കഴിഞ്ഞ വർഷം കുവൈത്തിന് ലഭിച്ചത് ആറ് പേറ്റന്റുകൾ

  • 21/01/2023

കുവൈത്ത് സിറ്റി: കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് 2022ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ഓഫീസിൽ ആറ് പുതിയ കണ്ടുപിടുത്തങ്ങൾ രജിസ്റ്റർ ചെയ്തതായി അറിയിച്ചു. കഴിഞ്ഞ വർഷം തന്നെ 20 ഗവേഷണ പദ്ധതികൾ പൂർത്തിയാക്കിയതിനു പുറമേ, 2010 മുതൽ ഇതുവരെ ഇൻസ്റ്റിറ്റ്യൂട്ട് നേടിയ പേറ്റന്റുകളുടെ എണ്ണം 50 ആയതായും  കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് വ്യക്തമാക്കി. കഴിഞ്ഞ വർഷം 20 പ്രോജക്ടുകളാണ് പൂർത്തീകരിച്ചത്. വ്യത്യസ്ത വികസന നേട്ടങ്ങളോടെ, പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള സ്ഥാപനങ്ങൾക്കും അത് പ്രയോജനപ്രദമായിരുന്നു. ഗവേഷകർ 193 പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നത് തുടരുകയാണെന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. മനിയ അൽ സെദിരാവി പറഞ്ഞു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News