കുവൈത്തിലെ അവയവദാന കാർഡ് ഉടമകളുടെ എണ്ണം 17,000 ആണെന്ന് കണക്കുകൾ

  • 22/01/2023

കുവൈത്ത് സിറ്റി: രാജ്യത്തെ അവയവദാന കാർഡ് ഉടമകളുടെ എണ്ണം നിലവിൽ 17,000 ആണെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ പ്രസിഡന്റും ഹമദ് അൽ എസ്സ സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷനിലെ ഓർഗൻ പ്രൊവിഷൻ യൂണിറ്റ് മേധാവിയുമായ ഡോ. മുസ്തഫ അൽ മൗസാവി അറിയിച്ചു. കാർഡ് ഉടമകളുടെ എണ്ണം ഇരട്ടിയാക്കാനും ഓർഗാനിക് പ്രശ്നങ്ങളുള്ള രോഗികളെ രക്ഷിക്കാനും അവയവദാന കാർഡിൽ രജിസ്റ്റർ ചെയ്യാനും "സേവ് എ ലൈഫ്" ക്യാമ്പയിൻ അടുത്ത ഫെബ്രുവരിയിൽ സംഘടിപ്പിക്കും.

പ്രവർത്തകരുടെയും ആശയവിനിമയ മാർഗങ്ങളിൽ സ്വാധീനം ചെലുത്തുന്നവരുടെയും പങ്കാളിത്തം വഴി ക്യാമ്പയിൻ വൻ വിജയമാകുമെന്നാണ് പ്രതീക്ഷയെന്ന് അൽ മൗസാവി പറഞ്ഞു. കുവൈത്തിൽ അവയവം മാറ്റിവയ്ക്കൽ പദ്ധതി ആരംഭിച്ചതിനുശേഷം ആദ്യമായി മസ്തിഷ്ക മരണം സംഭവിച്ച ദാതാക്കളിൽ നിന്നുള്ള വൃക്ക മാറ്റിവയ്ക്കൽ 2022ൽ വർധിച്ചു. കുവൈത്തിൽ പ്രതിവർഷം 100 വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ 30 ശതമാനം മരണങ്ങളിൽ നിന്നും 70 ശതമാനം ജീവിച്ചിരിക്കുന്നവരിൽ വൃക്ക സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News