ഓൺലൈനിൽ പങ്കാളികളെ തേടുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്തിലെ വിദ​ഗ്ധർ

  • 22/01/2023

കുവൈത്ത് സിറ്റി: ഓൺലൈനിൽ പങ്കാളികളെ തേടുന്നവർക്ക് മുന്നറിയിപ്പുമായി വിദ​ഗ്ധർ. മുമ്പ്  വ്യക്തിഗത ബന്ധങ്ങളിലൂടെയാണ് മാച്ച് മേക്കിംഗ് നടത്തിയിരുന്നത്. അടുത്തിടെ  വിവാഹത്തിനുള്ള ഒരു വേദിയായി ടിക് ടോക്കിനെ ഉപയോഗിക്കുന്നത് വലിയ വാർത്തയായിരുന്നു. മാച്ച് മേക്കർ ലൈവ് പോവുകയും സ്ത്രീകൾ അവരുടെ ഭാവി ഭർത്താക്കന്മാരിൽ കാണാൻ ആഗ്രഹിക്കുന്ന സ്വഭാവസവിശേഷതകളുടെ ഒരു ലിസ്റ്റ് ആവശ്യപ്പെടുകയും ചെയ്യും.  തുടർന്ന് ഹോസ്റ്റ് മെയിൽ ഫോളവേഴ്സിൽ നിന്ന് പൊരുത്തം നോക്കുന്നതാണ് രീതി. 

ഇന്നത്തെ തലമുറ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ അവലംബിക്കുന്നത് അവയുടെ കാര്യക്ഷമതയും പെട്ടെന്ന് പരിഹാരം കാണുന്നതിനുള്ള മാർ​ഗം എന്ന നിലയിലുമാണെന്ന് സോഷ്യോളജിസ്റ്റും ഫാമിലി കൺസൾട്ടന്റുമായ ജമീൽ അൽ മാരി പറഞ്ഞു. സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ നടക്കുന്ന വിവാഹങ്ങൾ പരാജയപ്പെടും. വിവാഹം എന്നത് ഒരു ഉടമ്പടിയും ശക്തമായ ബന്ധവുമാണെന്ന് സ്ഥിരീകരിക്കുകയും അത് ഉചിതമായതും ശരിയായ മാർഗങ്ങളും വ്യവസ്ഥകളും പാലിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News