ഫെബ്രുവരി 1 മുതൽ പ്രവാസികളുടെ റെസിഡൻസി സ്വയമേ റദ്ദാക്കപ്പെടും

  • 22/01/2023

കുവൈത്ത് സിറ്റി:  ആറ് മാസത്തിലധികമായി രാജ്യത്തിന് പുറത്തുള്ളവരുടെ റെസിഡൻസി റദ്ദാക്കുന്നത് റെസിഡൻസി അഫയേഴ്‌സ് സെക്‌ടർ ഈ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ആർട്ടിക്കിൾ 17 (സർക്കാർ മേഖല), ആർട്ടിക്കിൾ 19 (സ്വകാര്യ മേഖലയിലെ പങ്കാളി), ആർട്ടിക്കിൾ 22 (ആശ്രിതർ), ആർട്ടിക്കിൾ 23 (പഠനം), ആർട്ടിക്കിൾ 24 സെൽഫ് സ്പോൺസർ, ആർട്ടിക്കിൾ 18 (സ്വകാര്യ മേഖലയിലെ തൊഴിൽ) ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തുടരുകയാണെങ്കിൽ റെസിഡൻസി ഓട്ടോമാറ്റിക് ആയി റദ്ദക്കപ്പെടും. 

ഈ നിയന്ത്രണങ്ങൾ 2022 ഓഗസ്റ്റ് ഒന്ന് മുതൽ പുറപ്പെടുവിച്ചതാണ്. എല്ലാ ഇളവുകളും 2023 ജനുവരി 31ന് അവസാനിക്കുന്നതിനാൽ മേൽപ്പറഞ്ഞ വിഭാഗത്തിന് കീഴിലുള്ള പ്രവാസികൾ 2023 ജനുവരി 31ന് മുമ്പ് കുവൈത്തിലേക്ക് മടങ്ങിയെത്തണം. രാജ്യത്തിന് പുറത്ത് പഠിക്കുന്ന ആർട്ടിക്കിൾ 22 റെസിഡൻസ് പെർമിറ്റ് കൈവശമുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് അവർ രജിസ്റ്റർ ചെയ്തിട്ടുള്ള സർവകലാശാലയിൽ നിന്ന് ഒരു പ്രുഫ് സമർപ്പിച്ചാൽ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കാനുള്ള അനുമതിക്കായി രക്ഷിതാവ് മുഖേന അപേക്ഷിക്കാം. 

ഇത് അതാത് രാജ്യത്തെ കുവൈത്ത് എംബസി സാക്ഷ്യപ്പെടുത്തണം എന്ന വ്യവസ്ഥയുണ്ട്. മനുഷ്യത്വപരമായ കേസുകൾക്കും രോഗികൾക്കും ഇത് ബാധകമാണ്. കുവൈത്ത് എംബസിയുടെ സാക്ഷ്യപ്പെടുത്തൽ അടക്കം ആരോഗ്യസ്ഥിതി സംബന്ധിച്ച പ്രൂഫ് ഹാജരാക്കിയാൽ രാജ്യത്തിന് പുറത്ത് തങ്ങാനാകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News