കുവൈത്തിൽ കെയർ ഹോമുകൾ പ്രവേശിപ്പിച്ചിട്ടും കുറ്റകൃത്യങ്ങളിലേക്ക് മടങ്ങി 62 ശതമാനം കുട്ടികൾ; റിപ്പോർട്ട്

  • 22/01/2023

കുവൈത്ത് സിറ്റി: കെയർ ഹോമുകൾ പ്രവേശിപ്പിക്കപ്പെടുകയും മാനസികവും വിദ്യാഭ്യാസപരവുമായ പരിചരണം ലഭിക്കുകയും ചെയ്ത പ്രായപൂർത്തിയാകാത്ത 62 ശതമാനം പേരും വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് മടങ്ങിയതായി കണക്കുകൾ. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഓഡിറ്റ് ബ്യൂറോയുടെ റിപ്പോർട്ടിൽ  നല്ല വ്യക്തികളായി സമൂഹത്തിലേക്ക് മടങ്ങാൻ യോ​ഗ്യരാക്കുന്നതിന് കെയർ ഹോമുകളിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം കുറ്റകൃത്യങ്ങൾ നടത്തിയവരെ കുറിച്ചാണ് വിശദീകരിക്കുന്നത്. 

പ്രായപൂർത്തിയാകാത്തവരുടെ പല പെരുമാറ്റ പ്രശ്നങ്ങളും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. മയക്കുമരുന്ന് കൈവശം വയ്ക്കുന്നത്, ചുറ്റും താമസിക്കുന്ന കെയർ ഹോമുകളിലെ പെൺകുട്ടികളുടെ സാന്നിധ്യം, മറ്റുള്ളവർക്കെതിരായ വഴക്കുകളും ആക്രമണങ്ങളും തു‌ങ്ങിയ പെരുമാറ്റ പ്രശ്നങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. കെയർ ഹോമുകളിൽ പ്രവേശിപ്പിച്ചിട്ടും 139 പ്രായപൂർത്തിയാകാത്തവർ വീണ്ടും കുറ്റകൃത്യത്തിലേക്ക് മടങ്ങിയതായായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News