കുവൈത്തിലെ സാൽമി മരുഭൂമിയിൽ പ്രവാസി സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം; തിരിച്ചറിഞ്ഞു

  • 22/01/2023

കുവൈറ്റ് സിറ്റി :  സാൽമിയിൽ കണ്ടെത്തിയ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ വിവരങ്ങൾ തിരിച്ചറിഞ്ഞതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഫോറൻസിക് തെളിവുകൾക്ക് സ്ത്രീയുടെ  വിരലടയാളം കണ്ടെത്താൻ കഴിഞ്ഞുവെന്നും, ഫിലിപ്പൈൻസ് സ്വദേശിയായ അവരുടെ പേരിൽ ഒളിച്ചോട്ടത്തിന്റെ കേസ് ഉണ്ടെന്നും അധികൃതർ അറിയിച്ചതായി പ്രാദേശിക പത്ര റിപ്പോർട്ട് ചെയ്തു.  സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നതിനിടെ യുവതിയുടെ സ്പോൺസറെ വിവരം അറിയിച്ചുവെന്നാണ് റിപ്പോർട്ട്. നാല് മൃതദേഹങ്ങളാണ് ശനിയാഴ്ച കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയത്.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News