ഫിലിപ്പിനോ യുവതിയെ മരുഭൂമിയിൽ കൊന്ന് കത്തിച്ച പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി കുവൈറ്റ് പോലീസ്

  • 22/01/2023

കുവൈത്ത് സിറ്റി : ജഹ്‌റ ഗവർണറേറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ - റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്‌ടർ, ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് അൽ-ദവാസിന്റെ മേൽനോട്ടത്തിൽ. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്രിഗേഡിയർ ജനറൽ യൂസഫ് അൽ-സെനിൻ, ഗവർണറേറ്റ് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ വാലിദ് അൽ-ഫദേൽ എന്നിവർ റോഡിന് സമീപത്തെ മരുഭൂമിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച കേസ് അന്യോഷണത്തിൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞതായി ആഭ്യന്തര മാത്രാലയം അറിയിച്ചു, 18 വയസ്സുകാരനായ യുവാവാണ് കൃത്യം നടത്തിയത്തേതെന്നും, യുവതി അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരിയാണെന്നുമാണ് റിപ്പോർട്ട്. യുവതി തന്റെ മുൻ  സ്‌പോൺസറുടെ പക്കൽ നിന്നും ഒളിച്ചോടിയതായി  കേസ് നിലവിലുണ്ട്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
 

Related News