നിലവിലെ കാലാവസ്ഥ വിമാന ​ഗതാ​ഗതത്തെ ബാധിച്ചിട്ടില്ലെന്ന് കുവൈറ്റ് സിവിൽ ഏവിയേഷൻ

  • 22/01/2023


കുവൈത്ത് സിറ്റി: കാലാവസ്ഥയിലെ മാറ്റങ്ങളും രാജ്യം ഇപ്പോൾ നേരിടുന്ന മൂടൽമഞ്ഞ് തരം​ഗത്തിന് ഇടയിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗതാഗതം സാധാരണ നിലയിൽ തുടരുകയാണെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. നിലവിലെ കാലാവസ്ഥ വിമാന ​ഗതാ​ഗതത്തെ ബാധിച്ചിട്ടില്ല, ഈ സാഹചര്യം നേരിടാൻ അടിയന്തര പദ്ധതി സജീവമാക്കിയിട്ടുണ്ടെന്ന് സിവിൽ ഏവിയേഷനിൽ എയർ നാവിഗേഷൻ കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എഞ്ചിനിയർ ഇമാദ് അൽ ജലവി പറഞ്ഞു. ഇപ്പോഴത്തെ കാലാവസ്ഥ അസ്ഥിരമാണെന്നുംതിങ്കളാഴ്ച പുലർച്ചെ വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News