കുവൈത്തിലെ പ്രമുഘ വ്യവസായിയും എഴുത്തുകാരനുമായ ജോൺ മാത്യു അന്തരിച്ചു

  • 23/01/2023

കുവൈറ്റ് സിറ്റി : മുൻ പ്രവാസിയും വ്യവസായിയും, എഴുത്തുകാരനും കുവൈത്ത് ജലവൈദ്യുത മന്ത്രാലയം ജീവനക്കാരനുമായിരുന്ന ജോൺ മാത്യു (84) നിര്യാതനായി. നിരവധി കമ്പനികളിൽ ജോലി ചെയ്യുകയും കുവൈറ്റിലെ വിവിധ സ്ഥാപനങ്ങളുടെ ബോർഡ് അംഗമാവുകയും ചെയ്തു. പ്രവാസികൾക്കായുള്ള കേരള സർക്കാരിന്റെ നോർക്ക പദ്ധതിയുടെ ഔദ്യോഗിക പ്രതിനിധിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നാട്ടിൽ തേവരയിലെ വീട്ടിലായിരുന്നു അന്ത്യം. ഭാര്യ: രമണി. മക്കൾ: അന്ന, സാറ, മറിയ. 1962 ആഗസ്റ്റ് 14 കുവൈത്തിലെത്തിയ ജോൺമാത്യു പ്രവാസത്തിന്റെ 60 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തിലാണ് നാട്ടിലേക്ക് മടങ്ങിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News