കുവൈത്തിൽ കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത ആധുനിക ബസ് ഷെൽട്ടർ പൊളിച്ചുനീക്കി

  • 23/01/2023

കുവൈറ്റ് സിറ്റി : കഴിഞ്ഞയാഴ്ച ഹവല്ലിയിൽ  ഉദ്ഘാടനം ചെയ്ത സ്മാർട്ട് മോഡേൺ ബസ് വെയിറ്റിംഗ് ഷെൽട്ടർ അധികൃതർ നീക്കം ചെയ്തു. എയർകണ്ടീഷൻ, മൊബൈൽ ചാർജിംഗ് പോയിന്റുകൾ തുടങ്ങിയവയുള്ള മോഡൽ ബസ് വെയ്റ്റിംഗ് ഷെൽട്ടർ കഴിഞ്ഞയാഴ്ച ഹവല്ലി ഗവർണറാണ്  ഉദ്ഘാടനം ചെയ്തത് . ഉദ്ഘാടനം ചെയ്ത് ഒരാഴ്ചക്കുള്ളിൽ തന്നെ ബസ് ഷെൽട്ടർ അധികൃതർ നീക്കം ചെയ്തു. 5000 ദിനാർ ചെലവിട്ടാണ് ഷെൽട്ടർ നിർമിച്ചത് . ബസ് കാത്തിരുപ്പു കേന്ദ്രത്തിലേക്ക് കൃത്യമായ രീതിയിൽ  വൈദ്യുതി കണക്ഷൻ നല്കാത്തതിനാലാണ് പൊളിച്ചുനീക്കിയതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News