കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരനിൽ നിന്ന് 85 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

  • 23/01/2023


കുവൈറ്റ് സിറ്റി :  കുവൈറ്റിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്ന് 85 ലക്ഷം രൂപ വിലമതിക്കുന്ന 1978.89 ഗ്രാം സ്വർണം കസ്റ്റംസ് വകുപ്പിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് (എഐയു)  പിടികൂടി. രണ്ട് കിലോ സ്വർണം പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടിവച്ചായിരുന്നു കടത്താൻ ശ്രമിച്ചത്.  കുവൈത്തിൽ നിന്ന് ഇൻഡിഗോ 6E-1758. വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി അബ്ദുൾ ആണ് പിടിയിലായത്. 85 ലക്ഷം രൂപ വരുന്ന 1978 ഗ്രാം സ്വർണമാണ് അതിവിദഗ്ധമായി ഇയാള്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. യുവാവിന്‍റെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പ്ലാസ്റ്റിക് കവറിലാക്കി കാലിൽ ടേപ്പ് വെച്ച് ഒട്ടിച്ചുവെച്ചരിക്കുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News