റഷ്യയിൽ നിന്ന് കുവൈത്ത് ഈ​ഗിൾ ജഹ്‌റ റിസർവിലെത്തി

  • 23/01/2023

കുവൈത്ത് സിറ്റി: റഷ്യയിൽ നിന്ന് രാജ്യത്തെ ജഹ്‌റ റിസർവിലേക്ക് കുവൈത്ത് ഈ​ഗിൾ എത്തിയതായി കുവൈത്തി എൺവയോൺമെന്റൽ ലെൻസ് ടീം സെക്രട്ടറി ഒമർ അൽ സയിദ് ഒമർ അറിയിച്ചു. വംശനാശഭീഷണി നേരിടുന്ന ഇരപിടിയൻ പക്ഷിയായ ഗ്രേറ്റ് സ്‌പോട്ടഡ് വൾച്ചറിനെ കണ്ടെത്തുന്നതിനായുള്ള കുവൈത്തിന്റെ പരീക്ഷണമാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ട്രാക്ക് ചെയ്യപ്പെട്ട പക്ഷിയാണ് ഇത്. 

റഷ്യയിലേക്ക് പോയ ശേഷം തിരികെ കുവൈത്തിലേക്ക് മടങ്ങിയെത്തുന്ന രീതി ഇത് മൂന്ന് വർഷത്തോളം ആവർത്തിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ ജഹ്‌റ റിസർവിൽ ശൈത്യകാലം ചെലവഴിക്കുകയാണ് കുവൈത്ത് ഈ​ഗിൾ. ഈ വിഭാ​ഗത്തിലുള്ള കഴുകന്മാരെ വംശനാശത്തിന്റെ അപകടത്തിലേക്ക് നയിച്ച പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കുന്നതിനാണ് ഇത്തരമൊരു പരീക്ഷണം കൊണ്ട് ലക്ഷ്യമിടുന്നതെന്നും ഒമർ അൽ സയിദ് ഒമർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News