കുവൈത്തിൽ രാത്രിയിൽ താപനില പൂജ്യത്തിലേക്ക് താഴും

  • 23/01/2023

കുവൈത്ത് സിറ്റി: ശൈത്യകാലത്തെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളാണ് നിലവിൽ കുവൈത്തിലേതെന്ന് ആസ്ട്രോണമർ ആദെൽ അൽ സദൗൺ പറഞ്ഞു. അൽ അസിർഖിലെ തണുപ്പ് സാധാരണയായി ജനുവരി 24ന് ആരംഭിച്ച് ജനുവരി 31 വരെയുള്ള എട്ട് ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ്. കഠിനമായ തണുപ്പ് കാരണം മുഖങ്ങളും കൈകാലുകളും നീല നിറത്തിലേക്ക് മാറുന്നത് ഈ കാലത്തിന്റെ പ്രത്യേകതയാണെന്നും അൽ സദൗൺ മുന്നറിയിപ്പ് നൽകി. 

കന്നുകാലികളുടെയും ഒട്ടകങ്ങളുടെയും മൂക്കിൽ നിന്ന് രക്തം വരുന്നതും അതിശൈത്യം കാരണമാണ്. രാജ്യത്തെ താപനില ചിലപ്പോൾ പൂജ്യം ഡി​ഗ്രി സെൽഷ്യസിലേക്കും അതിലും താഴേക്കും കുറയുന്ന അവസ്ഥയുണ്ടാകും. രാത്രിയുടെ അവസാനത്തിലാണ് താപനിലയിൽ ഇത്രയും വലിയ കുറവുണ്ടാവുക, പകൽ സമയത്തല്ല. തണുപ്പ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് തുറന്ന പ്രദേശങ്ങൾ, മരുഭൂമികൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളെയാണെന്നും ആദെൽ അൽ സദൗൺ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News