കുവൈത്തികൾക്ക് വളരെ പ്രിയപ്പെട്ട ട്രഫിൾസിന് ആടിനേക്കാൾ വില

  • 23/01/2023

കുവൈത്ത് സിറ്റി: കുവൈത്തികൾക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ഏറെ പ്രിയപ്പെട്ട സീസണൽ മരുഭൂമി സസ്യമായ ട്രഫിളിന്റെ (ഭക്ഷ്യകൂണ്‍) വില കൂടുതൽ ഞെട്ടിക്കുന്നു. 20 മുതൽ ആരംഭിച്ച്  കിലോയ്ക്ക് 40 ദിനാർ താങ്ങാനാവാത്ത വിലയാണ് ട്രഫിളിന് ഉള്ളതെന്ന് വിൽപ്പനക്കാർ. അയൽ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്നതാണ് കുവൈത്തിലെ വില. എത്ര കൂടിയാലും ഇപ്പോഴത്തെ നിലയിലേക്ക് വില എത്തേണ്ട സാഹചര്യമില്ലെന്നും ആവശ്യക്കാർ പറഞ്ഞു. ഇത്രയും ഉയർന്ന വിലയിൽ ട്രഫിൾസ് വാങ്ങാൻ പാടില്ല. അപ്പോൾ വരും ദിവസങ്ങളിൽ വില കുറയും. അങ്ങനെ അവ എല്ലാവർക്കും താങ്ങാനാകുന്ന നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും സ്വദേശികൾ പറയുന്നു. 120 ദിനാറിന് മൂന്ന് കിലോ ട്രഫിൾസ് ആണ് കിട്ടുക. ഇത് ഒരു ആടിന്റെ വിലയേക്കാൾ കൂടുതലാണ് എന്നാണ് ആവശ്യക്കാർ പറയുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News