വൻ തിരിച്ചടി നേരിട്ട് കുവൈത്തിലെ ഡെലിവറി മേഖല

  • 24/01/2023

കുവൈത്ത് സിറ്റി: രാജ്യത്തെ ഡെലിവറി മേഖല വൻ തിരിച്ചടി നേരിട്ടതായി കുവൈത്ത് യൂണിയൻ ഓഫ് ഡെലിവറി കമ്പനിയുടെ തലവൻ ഇബ്രാഹിം അൽ തുവൈജ്രിയുടെ വെളിപ്പെടുത്തൽ. ഓർഡറുകളുടെ എണ്ണത്തിൽ വലിയ ഇടിവ് സംഭവിച്ചുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഡെലിവറി മാർക്കറ്റിൽ 2022 ജൂലൈ മുതൽ 2022 ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഡെലിവറി ഓർഡറുകളുടെ എണ്ണത്തിൽ 60 മുതൽ 70 ശതമാനം വരെ കുറവാണ് സംഭവിച്ചിട്ടുള്ളത്. ഡെലിവറി ഓർഡറുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായത് പൗരന്മാരുടെയും താമസക്കാരുടെയും ഉപഭോഗ രീതിയിലുണ്ടായ മാറ്റം കാരണമാണെന്ന് അൽ തുവൈജ്രി പറഞ്ഞു. 

ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ വ്യവസ്ഥകൾ നടപ്പിലാക്കിയതിനുശേഷം, ഡെലിവറി കമ്പനികളുടെ എണ്ണം ഏഴ് ശതമാനം വർധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന ഡെലിവറി കമ്പനികളുടെ എണ്ണം 610 ആണ്. ഈ കമ്പനികളിൽ 70 ശതമാനവും ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലാണ് ഉൾപ്പെടുന്നത്. കമ്പനികളിലെ ഡ്രൈവർമാരുടെ ശമ്പളം 160 - 190 കുവൈത്തി ദിനാർ വരെയാണ്.  ശേഷിക്കുന്ന 30 ശതമാനം ഡെലിവറി കമ്പനികളിലെ ഡ്രൈവർമാരുടെ ശമ്പളം 180 - 250 കുവൈത്തി ദിനാർ വരെയാണെന്നും ഇബ്രാഹിം അൽ തുവൈജ്രി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News