കുവൈത്തിൽ കൊല്ലപ്പെട്ട ഫിലിപ്പിനോ യുവതിക്ക് നീതി ലഭിക്കുമെന്ന് സൂസൻ വി ഒപ്ലെ

  • 24/01/2023

കുവൈത്തി സിറ്റി: കുവൈത്തിൽ കൊല്ലപ്പെട്ട ഫിലിപ്പിനോ യുവതി ജുലൈബി റനാറയുടെ കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ച് ഫിലിപ്പീൻസ് മൈഗ്രന്റ് വർക്കേഴ്സ് സെക്രട്ടറി സൂസൻ വി ഒപ്ലെ. ജുലൈബി റനാറയ്ക്ക് നീതി കിട്ടുമെന്നും എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ടാകുമെന്നും സൂസൻ കുടുംബത്തെ അറിയിച്ചു. ജുലൈബിയുടെ അമ്മയെ സൂസൻ ആശ്വസിപ്പിച്ചു. കേസിൽ അതിവേഗ നടപടി വേണമെന്ന് ഫിലിപ്പീൻസ് മൈ ഗ്രൻ്റ് വർക്കേഴ്സ് വിഭാഗം കുവൈത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ശനിയാഴ്ച രാവിലെയാണ് തലയോട്ടി തകർക്കപ്പെട്ട നിലയിൽ അൽ സാൽമി റോഡിൽ ജുലൈബി റനാറ (35) യുടെ മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അന്വേഷണം ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് സാധിച്ചിരുന്നു. 17 വയസുകാരനായ കുവൈത്തി പൗരനാണ് അറസ്റ്റിലായിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിശോധനയിലും പോസ്റ്റ്‌മോർട്ടത്തിലും ജുലൈബി ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോൾ കൊലപാതകത്തിനുള്ള കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അധികൃതർ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News