ഇന്ത്യൻ എംബസി വ്യാഴാഴ്ച റിപ്പബ്ലിക് ദിനം ആഘോഷിക്കും

  • 24/01/2023

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസി ജനുവരി 26 വ്യാഴാഴ്ച രാവിലെ എംബസി പരിസരത്ത് ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. രാവിലെ 9:00 മണിക്ക് നടക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരെയും ക്ഷണിക്കുന്നു. രാവിലെ 9 മണിക്ക് ഇന്ത്യൻ അംബാസഡർ ദേശീയ പതാക ഉയർത്തും, തുടർന്ന് അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം വായിക്കും. തുടർന്ന് വർണ്ണാഭമായ സാംസ്കാരിക പരിപാടികൾ അരങ്ങേറും. പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരെയും ഇന്ത്യൻ എംബസി ക്ഷണിക്കുന്നു, പങ്കെടുക്കാനായി  https://forms.gle/X4yVo76572WjN7cu5 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News