ഇ-മെയില്‍ വഴി പുതിയ തട്ടിപ്പ്; കുവൈത്തിൽ ഡസൻ കണക്കിന് ക്രെഡിറ്റ് കാർഡുകള്‍ ഹാക്ക് ചെയ്യപ്പെട്ടു

  • 24/01/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പ്രാദേശിക ബാങ്കുകളുടെ ഡസൻ കണക്കിന് ഇടപാടുകാരുടെ ക്രെഡിറ്റ് കാർഡുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ഇടപാടുകാരുടെ പരാതികളും വഞ്ചന സംബന്ധിച്ചുള്ള വിവരങ്ങളും ബാങ്കുകൾ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷനെ അറയിച്ചിട്ടുണ്ടെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ കാലയളവിൽ ബാങ്കുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സാമ്പത്തിക തട്ടിപ്പ് പ്രവർത്തനങ്ങളും കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ അല്ലെങ്കിൽ കൊറിയർ കമ്പനികളായ ഡിഎച്ച്‍എല്‍, അരാമക്സ് എന്നിവയിൽ നിന്നുള്ള  ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇമെയിൽ വിലാസങ്ങള്‍ വഴി ചൂഷണം ചെയ്തുകൊണ്ടുള്ളതാണ്. ഷിപ്പ്‌മെന്റ് എത്തിച്ചേർന്നുവെന്നുള്ള വ്യാജ സന്ദേശം അയക്കുകയും ലിങ്കിൽ ക്ലിക്കുചെയ്‌ത് 1.5 ദിനാർ ഫീസ് മുന്‍കൂറായി അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. എക്‌സ്‌പ്രസ് മെയിൽ വഴിയുള്ള ഷിപ്പ്‌മെന്റിന്റെ വരവിനായി കാത്തിരിക്കുന്ന ഉപഭോക്താക്കൾ ഈ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതര്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News