കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി സര്‍ക്കുലര്‍

  • 24/01/2023

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആവശ്യകതകളും നടപടിക്രമങ്ങളും പാലിക്കേണ്ടതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഫൈസല്‍ അല്‍ മഖ്സിദ് സര്‍ക്കുലര്‍ അയച്ചു. എല്ലാ സുരക്ഷാ നടപടികളും പൂർണ്ണമായി പാലിക്കണമെന്ന് വിവിധ മേഖലകളിലെ ജീവനക്കാർക്ക് നിര്‍ദേശം നല്‍കണമെന്ന് അല്‍ മഖ്സിദ് സര്‍ക്കുലറില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൂടാതെ പുകവലി പോലെയുള്ള തീപിടിത്തത്തിന് കാരണമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും തടയണം. ജനറൽ ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ നിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കെട്ടിടം, ഓഫീസുകൾ എന്നിവയ്ക്കുള്ളില്‍ ബൂക്കൂർ ഹീറ്റർ ,  കാൻഡിൽ എന്നിവ  ഉപയോഗിക്കരുതെന്നും നിര്‍ദേശവുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News