സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് പ്രോഗ്രാം നടപ്പാക്കുന്നതില്‍ കുവൈറ്റ് ഗള്‍ഫില്‍ രണ്ടാമത്

  • 24/01/2023

കുവൈത്ത് സിറ്റി: കുട്ടികൾക്കായി സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് പ്രോഗ്രാം നടപ്പാക്കുന്നതില്‍ അറബ് ഗൾഫ് രാജ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തെത്തി കുവൈത്ത്. 2020 ഒക്‌ടോബർ മുതൽ  റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോഴാണ് കുവൈത്ത് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ദന്തകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മിഷാൽ അൽ കന്ദരി പറഞ്ഞു. രണ്ടാമത്തെ പീഡിയാട്രിക് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് കോൺഫറൻസിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന് അൽ കന്ദരി പറഞ്ഞു. ക്യാൻസർ, ഇമ്മ്യൂണോളജിക്കൽ, മറ്റ് പാരമ്പര്യമായി വരുന്ന രക്ത രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന കേസുകൾക്കായി സെല്ലുലാർ തെറാപ്പി അടുത്തിടെ അവതരിപ്പിച്ചു, അവയെല്ലാം വിജയത്തില്‍ എത്തുകയും ചെയ്തു. ഒരേ ദാതാവിൽ നിന്ന് കുട്ടികൾക്കുള്ള സ്റ്റെം സെല്ലുകളുടെ 33 ട്രാൻസ്പ്ലാന്‍റേഷനുകള്‍ നടത്തുക എന്ന നേട്ടം കൈവരിക്കാൻ പ്രോഗ്രാമിന് സാധിച്ചു. കൃത്യമായ ഗുണമേന്മയോടെയും ഉയർന്ന കൃത്യതയോടെയുമാണ് സേവനങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News