വ്യാജ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കുന്ന രണ്ടുപേരെ പിടികൂടി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 24/01/2023

കുവൈത്ത് : മെഡിക്കൽ റിപ്പോർട്ട് ഫോമുകൾ സൂക്ഷിച്ച് വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ ഉണ്ടാക്കുന്ന രണ്ട് പേരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയത്തിലെ കൌണ്ടർഫെയ്‌റ്റിംഗ്‌ ആൻഡ് ഫോർജറി വകുപ്പ് പിടികൂടി.  ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

നിയമവിരുദ്ധരെ പിടികൂടുന്നതിനുള്ള ക്രിമിനൽ സുരക്ഷാ വിഭാഗത്തിന്റെ സുരക്ഷാ പ്രവർത്തനങ്ങളും തുടർനടപടികളും ഊർജിതമാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നത നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പിടിച്ചെടുത്തതെന്ന് സുരക്ഷാ മാധ്യമ വിഭാഗം അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News