കുവൈത്തിലെ 30 ശതമാനം പ്രമേഹരോഗികൾക്കും സിബോ (SIBO) ബാധിച്ചതായി കണക്കുകൾ

  • 25/01/2023



കുവൈത്ത് സിറ്റി: രാജ്യത്തെ 30 ശതമാനം പ്രമേഹരോഗികളെയും ചെറുകുടലിലെ ബാക്ടീരിയകളുടെ വളർച്ച (എസ്ഐബിഒ) മൂലം ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ആന്തരിക രോഗങ്ങൾ, ദഹനവ്യവസ്ഥ, കരൾ രോ​ഗ വിദ​ഗ്ധ ഡോ. വഫ അൽ ഹഷ്ഹാഷ് പറഞ്ഞു. ഏകദേശം 340,000 പ്രമേഹരോഗികൾക്ക് തുല്യമാണ് മേൽപ്പറഞ്ഞിട്ടുള്ള 30 ശതമാനം എന്ന കണക്ക്. ആമാശയത്തിലെ ആസിഡിന്റെ അളവിലുള്ള മാറ്റം കാരണം പ്രായമായവർക്ക് ഈ രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. 

അവരിൽ ഭൂരിഭാഗവും ഈ രോഗം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്ന മരുന്നുകൾ കഴിക്കുന്ന സാഹചര്യമുണ്ടെന്നും അൽ  ഹഷ്ഹാഷ് പറഞ്ഞു. ചെറുകുടലിലെ മൊത്തം ബാക്ടീരിയകളുടെ എണ്ണത്തിൽ അസാധാരണമായ വർദ്ധനവ് ഉണ്ടാകുമ്പോഴാണ് എസ്ഐബിഒ ബാധിക്കുന്നത്. എസ്ഐബിഒ ബാധിച്ചിട്ടുണ്ടെങ്കിൽ ഭക്ഷണം ചെറുകുടലിൽ സ്തംഭനാവസ്ഥയിലാകും. ഇതോടെ ബാക്ടീരിയകൾ പെരുകാനുള്ള സാധ്യത വളരെ കൂടുതലാകും. ഗ്യാസ്, വയറിളക്കം എന്നിവയാണ് ഇതിന്റെ പ്രധാന രോ​ഗ ലക്ഷണങ്ങളെന്നും അൽ ഹഷ്ഹാഷ് ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News