കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം; കുവൈത്തിൽ നോട്ടിഫിക്കേഷനുകളുടെ എണ്ണം ഇരട്ടിയായി

  • 25/01/2023

കുവൈത്ത് സിറ്റി: കൊവിഡ് കാലയളവില്‍ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നീ സംശയങ്ങൾ സംബന്ധിച്ച് കുവൈത്തിന് ലഭിച്ച നോട്ടിഫിക്കേഷനുകളുടെ എണ്ണം ഇരട്ടിയായതായി കണക്കുകള്‍. 2020-21 കാലയളവിൽ ഏകദേശം 2413 നോട്ടിഫിക്കേഷനുകളാണ് വന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1354 നോട്ടിഫിക്കേഷനുകള്‍, 128 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം എന്നിവ സംബന്ധിച്ച നോട്ടിഫിക്കേഷനുകള്‍ ഏറ്റവും കൂടുതല്‍ വന്നത് ബാങ്കുകളില്‍ നിന്നാണ്.  ലഭിച്ച ആകെ നോട്ടിഫിക്കേഷനുകളില്‍ 67 ശതമാനം എന്ന നിലയില്‍ 910 നോട്ടിഫിക്കേഷനുകളാണ് ആകെ ബാങ്കുകളില്‍ നിന്നെത്തിയത്. അതേസമയം, എക്‌സ്‌ചേഞ്ച് കമ്പനി മേഖലയില്‍ നിന്നാണ് അടുത്തതായി ഏറ്റവും കൂടുതല്‍ നോട്ടിഫിക്കേഷനുകള്‍ എത്തിയത്, 776 നോട്ടിഫിക്കേഷനുകള്‍. തൊട്ടുപിന്നാലെ 14 നോട്ടിഫിക്കേഷനുകള്‍ വന്ന നിക്ഷേപ കമ്പനികളാണ് ഉള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News