ചികിത്സാ ഫണ്ട അപഹരിച്ച കേസ്; രണ്ട് കുവൈത്തികൾക്ക് ശിക്ഷ വിധിച്ചു

  • 25/01/2023

കുവൈത്ത് സിറ്റി: വിദേശത്തുള്ള ഒരു പൗരയുടെ ചികിത്സയ്ക്കായുള്ള ഫണ്ട് അവരുടെ മരണ ശേഷം അപഹരിച്ച കേസിൽ രണ്ട് പൗരന്മാര്‍ക്ക് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കൗൺസിലർ നായിഫ് അൽ ദഹൂമിന്റെ നേതൃത്വത്തിലുള്ള കോടതി പ്രതികള്‍ക്ക് 15 വർഷം തടവും 170,000 ദിനാർ പിഴയുമാണ് വിധിച്ചത്. 2016ൽ കുവൈത്തി പൗര മരിച്ചതായി കാണിച്ച് ചികിത്സയിലായിരുന്ന ആശുപത്രി ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നിട്ടും രോഗിയുടെ മരണശേഷം ചികിത്സാ തുക വീണ്ടെടുക്കുന്നതിൽ ആരോഗ്യ വകുപ്പ് അലംഭാവം കാട്ടിയെന്ന് കോടതി നിരീക്ഷിച്ചു. കൃത്യമായ മേല്‍നോട്ടം ഇല്ലാത്തത് മൂലവും അശ്രദ്ധ കാരണവും പൊതുജനം നല്‍കിയ പണം കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News