കഠിനമായ ചൂടിലും തണുപ്പിലും കുവൈത്തിൽ ഹൃദയസ്തംഭനം മൂലമുള്ള മരണം വർധിക്കുന്നു; പഠനം

  • 25/01/2023

കുവൈത്ത് സിറ്റി: കഠിനമായ ചൂടിലും തണുപ്പിലും ഹൃദയസ്തംഭനം മൂലമുള്ള മരണം വർധിക്കുന്നുവെന്ന് പഠനം. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസിന്റെ ധനസഹായത്തോടെ കുവൈത്തി ഗവേഷകനായ ഡോ. ബരാക് അൽ അഹമ്മദ് ആണ് പഠനം നടത്തിയത്. ലോകത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ തീവ്രവും തണുപ്പുള്ളതുമായ കാലാവസ്ഥയും ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ആളുകളിലെ മരണ സംഖ്യയുടെ വര്‍ധനവും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഡോ. ബരാക് അൽ അഹമ്മദ്  പഠനം നടത്തിയത്.

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പുറത്തിറക്കിയ പ്രശസ്തമായ സർക്കുലേഷൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മറ്റ് ഹൃദ്രോഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൃദയസ്തംഭനം സംഭവിച്ചുള്ള മരണങ്ങളുടെ എണ്ണവും താപനിലയുമായി ബന്ധമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. താപനില ഏറ്റവും ഉയർന്നതോ താഴ്ന്നതോ ആയ ദിവസങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഡോ. ബരാക് അൽ അഹമ്മദിന്‍റെ പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News