കുവൈത്തിലെ പ്രവാസി പരിശോധന കേന്ദ്രങ്ങളിലെ തിരക്ക് പഴങ്കഥ; ഫലങ്ങള്‍ അതിവേഗത്തില്‍ ലഭിച്ച് തുടങ്ങി

  • 25/01/2023

കുവൈത്ത് സിറ്റി: തൊഴിലാളി പരിശോധന കേന്ദ്രങ്ങളിലെ വലിയ തിരക്കും ആള്‍ക്കൂട്ടവും ഇനി പഴങ്കഥ. പ്രതിദിനം 1,000 പേരെ വരെ പരിശോധിക്കാൻ ശേഷിയുള്ള മിഷ്‌റഫ് കേന്ദ്രം കഴിഞ്ഞ വര്‍ഷം പകുതിയോടെ സേവനം ആരംഭിച്ചതോടെയാണ് തിരക്കില്‍ കാര്യമായ കുറവ് വന്നിട്ടുള്ളത്. വിവിധ പരിശോധന കേന്ദ്രങ്ങളില്‍ രക്തം, എക്സ്-റേ എന്നിവ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വർധിപ്പിച്ചതും ഗുണകരമായി. ഇതോടെ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിനുള്ള സമയം നാല് ദിവസമായി ചുരുക്കാൻ സാധിച്ചുവെന്നും വൃത്തങ്ങള്‍ പറഞ്ഞു. 

കഴിഞ്ഞ വേനൽക്കാലത്ത് ഒന്നിലധികം മേഖലകളിലെ പ്രവാസി തൊഴിലാളി പരിശോധന കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടവും തിരക്കും വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. 2022ന്‍റെ ആദ്യ പകുതിയിൽ ചില കേന്ദ്രങ്ങളിലുണ്ടായ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരോഗ്യ മന്ത്രാലയത്തിന് കഴിഞ്ഞു. ചില പരിശോധന കേന്ദ്രങ്ങളിൽ രക്തം, എക്സ്-റേ, വൈറസ് പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിന് മുമ്പ് ഒരു മാസം വരെ സമയം എടുക്കുമായിരുന്നു. ഇപ്പോള്‍ വെറും നാല് മുതല്‍ ഏഴ് ദിവസങ്ങള്‍ കൊണ്ട് പരിശോധന ഫലങ്ങള്‍ ലഭിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News