എണ്ണ ഉൽപ്പാദനം പ്രതിദിനം നാല് മില്യണ്‍ ബാരലായി ഉയർത്തുക ലക്ഷ്യം: കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷൻ

  • 25/01/2023

കുവൈത്ത് സിറ്റി: എണ്ണ ഉൽപ്പാദനം പ്രതിദിനം നാല് മില്യണ്‍ ബാരലായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷൻ സിഇഒ നവാഫ് സൗദ് അല്‍ സബാഹ്. 2040ഓടെ ഗ്യാസ് ഉത്പാദനശേഷി പ്രതിദിനം 4 ബില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അടിയായി ഉയർത്തുക എന്നതും കോർപ്പറേഷന്‍റെ പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് എണ്ണ വ്യവസായത്തിന്റെ മൂന്ന് പ്രധാന മേഖലകളിലെ പ്രവർത്തനങ്ങൾ ഉള്‍ക്കൊള്ളുന്ന ഒരു വലിയ മൂലധന നിക്ഷേപ പരിപാടി നടപ്പിലാക്കുന്നതിനെ അനുസരിച്ചായിരിക്കും. 

മിന അൽ അഹമ്മദി, മിന അബ്‍ദുള്ള റിഫൈനറികളിലെ 16 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് 2022ൽ ആരംഭിച്ച ക്ലീൻ ഫ്യൂവൽ പ്രോജക്ട്. അൽ സൂർ റിഫൈനറി പ്രവർത്തിപ്പിക്കുന്നതിന് പുറമെ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ ആരംഭിച്ച രണ്ട് സൗകര്യങ്ങളാണ് ഇവ. ഇതിന് 16 ബില്യൺ ഡോളർ ചെലവാകും. കൂടാതെ പ്രതിദിനം 615,000 ബാരൽ ശുദ്ധീകരണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഓക്സ്ഫോർഡ് ബിസിനസ് ഗ്രൂപ്പുമായുള്ള അഭിമുഖത്തില്‍ നവാഫ് സൗദ് അല്‍ സബാഹ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News