ടെന്‍റില്‍ തീ പടര്‍ന്നു; കുവൈത്തി യുവാവിന് ദാരുണാന്ത്യം

  • 25/01/2023

കുവൈത്ത് സിറ്റി: സുലൈബിയ മെയിൻ ലാൻഡിൽ ടെന്‍റില്‍ തീ പടര്‍ന്ന് കുവൈത്തി പൗരനായ കൗമാരക്കാരൻ മരണപ്പെട്ടു. സുലൈബിയ മെയിൻ ലാന്‍ഡിലെ ഒരു ടെന്‍റില്‍ തീപിടുത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ ഇന്നലെ രാവിലെ വിവരം ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ വിഭാഗവും അഗ്നിശമന സേനയും അൽ ബലാഗ് സൈറ്റിലേക്ക് പാഞ്ഞെത്തി. 

തീ അണച്ചതിന് ശേഷം കൗമാരക്കാരനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ ഉത്തരവിട്ട ഫോറൻസിക് ഡോക്ടറെ ഉള്‍പ്പെടെ അധികൃതര്‍ വിളിപ്പിച്ചു. സംഭവത്തില്‍ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ സാഹചര്യം കണ്ടെത്താൻ മരിച്ചയാളുടെ സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തീ പടരാനുള്ള കാരണങ്ങൾ കണ്ടെത്താൻ അഗ്നിശമന സേനയും അന്വേഷണം ആരംഭിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News