സന്ദർശകരുടെ തിരക്ക്; കുവൈറ്റ് വിന്റർ വണ്ടർലാൻഡിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നു

  • 25/01/2023



കുവൈത്ത് സിറ്റി: വാരാന്ത്യങ്ങളിൽ വിന്റർ വണ്ടർലാൻഡിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ തീരുമാനം. വിന്റർ വണ്ടർലാൻഡ് കുവൈത്ത് പദ്ധതിയുടെ പ്രവർത്തന ശേഷി വ്യാഴാഴ്ച മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ പതിനായിരം സന്ദർശകർ എന്ന നിലയിലേക്ക് ഉയർത്തുമെന്ന് ടൂറിസം എന്റർപ്രൈസസ് കമ്പനിയുടെ സിഇഒ ഫാദേൽ അൽ ദോസരി സ്ഥിരീകരിച്ചു. സാധാരണ പ്രവൃത്തിദിവസങ്ങളിൽ ആറായിരം പ്രതിദിന ടിക്കറ്റുകളാണ് നൽകി വരുന്നത്.

2022 ഡിസംബർ 11ന് അൽ ഷാബ് പാർക്കിൽ വിന്റർ വണ്ടർലാൻഡിന്റെ പ്രവർത്തനം ആരംഭിച്ച ശേഷം നാൽപ്പതോളം വ്യത്യസ്ത ഗെയിമുകൾ ഉൾപ്പെടുന്ന ഈ പദ്ധതിയിലേക്കുള്ള സന്ദർശകരുടെ എണ്ണം ഏകദേശം 100,000 കവിഞ്ഞിട്ടുണ്ട്. കുവൈത്തികൾ കൈകാര്യം ചെയ്യുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾക്ക് ഈ പ്രോജക്ട് വലിയ അവസരങ്ങളാണ് ഒരുക്കി നൽകിയത്. ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാ​ഗമായി ഭിന്നശേഷിക്കാരായ 50 പേർക്ക് ദിവസവും ടിക്കറ്റുകൾ നൽകുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News