കുവൈത്തിൽ രണ്ട് വൻ ടൂറിസം പദ്ധതികളുമായി ടൂറിസം എന്റർപ്രൈസസ് കമ്പനി

  • 26/01/2023

കുവൈത്ത് സിറ്റി: ഫൈലാക്ക ദ്വീപിലും തലസ്ഥാനത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ദോഹ ഏരിയയിലെ വിനോദ നഗര സൈറ്റിലും രണ്ട് ടൂറിസം പ്രോജക്ടുകൾ വികസിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്ന് ടൂറിസം എന്റർപ്രൈസസ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ സഖാഫ്. ഇതിനുള്ള മൊത്തം ചെലവിൽ 500 മില്യണ്‍ ദിനാർ വരെ എത്തിയേക്കാം. രണ്ടും ഭീമൻ പദ്ധതികള്‍ ആയതിനാല്‍ കമ്പനി ഇപ്പോഴും പഠനങ്ങള്‍ തുടരുകയാണെന്നും അൽ സഖാഫ് അറിയിച്ചു. 

ഈ രണ്ട് പദ്ധതികളുടെയും ധനസമാഹരണത്തിന് രണ്ട് സാധ്യതകളാണ് ഉള്ളത്. ആദ്യത്തേത്, ടൂറിസം എന്റർപ്രൈസസ് കമ്പനി തന്നെ ജനറൽ അതോറിറ്റി ഫോർ ഇൻവെസ്റ്റ്‌മെന്റിന്റെ സഹായത്തോടെ സ്വയം ഏറ്റെടുക്കുക എന്നുള്ളതാണ്. അല്ലെങ്കിൽ സ്വകാര്യ മേഖലയില്‍ നിന്നുള്ള പങ്കാളിത്തം സ്വീകരിക്കണം. നിലവിലുള്ള നിയമ നമ്പർ 105 പ്രകാരം സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ട് വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്വകാര്യ മേഖലയുടെ മൂന്ന് വർഷത്തെ കരാറുകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അനുവാദം നല്‍കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News