കുവൈത്തിൽ ഈജിപ്തുകാർക്കുള്ള സസ്പെൻഷൻ തുടരുന്നു, ഇന്ത്യയിൽനിന്നുള്ള തൊഴിലാളികൾക്ക് കൂടുതൽ റിക്രൂട്ട്മെന്റ് നടപടികൾ

  • 26/01/2023

കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ തൊഴിലാളികള്‍ക്ക് വർക്ക് പെർമിറ്റുകള്‍ അനുവദിക്കുന്നത് സസ്പെന്‍ഡ് ചെയ്ത നടപടി തുടരുകയാണെന്ന് മാന്‍പവര്‍ അതോറിറ്റി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സിന്റെ നേതൃത്വത്തിലുള്ള നിരവധി പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളുടെ സഹകരണത്തോടെ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ  ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും ഉള്‍പ്പെടെ വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കൂടുതൽ നടപടിക്രമങ്ങൾ നിർണ്ണയിക്കുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈജിപ്ഷ്യൻ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. വീണ്ടും റിക്രൂട്ടിംഗ് ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ മാന്‍പവര്‍ അതോറിറ്റി വൃത്തങ്ങള്‍ തള്ളി. വർക്ക് പെർമിറ്റ് നടപടിക്രമങ്ങൾ പുനഃക്രമീകരിക്കുകയും ഈജിപ്ഷ്യൻ തൊഴിൽ ഏജൻസികൾ വഴി റെസിഡൻസികൾ വിൽക്കുന്ന പ്രക്രിയ നിയന്ത്രിക്കുകയും ചെയ്യുന്നതുവരെ ഈ നിയന്ത്രണം തുടരും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News