ചോദ്യപേപ്പര്‍ ചോര്‍ച്ച; നടപടി ആവശ്യപ്പെട്ട് കുവൈത്ത് എംപി

  • 26/01/2023



കുവൈത്ത് സിറ്റി: വിദ്യാർത്ഥികളെ കോപ്പിയടിക്കാൻ സഹായിക്കുക എന്ന ഉദ്ദേശത്തോടെ ചോദ്യപേപ്പര്‍ ചോര്‍ത്തുകയോ അവയുടെ ഉത്തരങ്ങള്‍  പ്രസിദ്ധീകരിക്കുകയോ  ചെയ്യുന്നവർക്ക് ജയില്‍ ശിക്ഷ നല്‍കണമെന്ന് എംപി അബ്‍ദുള്‍കരീം അൽ കന്ദരി. ഈ കുറ്റം ചെയ്യുന്നവര്‍ക്ക് രണ്ട് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരട് ബില്‍ അദ്ദേഹം അവതരിപ്പിച്ചു. പണം വാങ്ങി ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യങ്ങൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നല്‍കിയ വമ്പന്‍  ശൃംഖല അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണ് എംപി ഈ ആവശ്യം മുന്നോട്ട് വച്ചിട്ടുള്ളത്. 

ഈ ശൃംഖലയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന 20 ഓളം പേരെ പബ്ലിക് പ്രോസിക്യൂഷൻ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്. 2020 മുതൽ തട്ടിപ്പ് സംഘങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളുടെ പേരുകളുടെ പട്ടികയും പബ്ലിക് പ്രോസിക്യൂഷൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. അവരെ പരാജയപ്പെടുത്തുന്നതിനോ വീണ്ടും പരീക്ഷ എഴുതിപ്പിക്കുന്നതിനോ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുള്ള വേണ്ടിയാണിത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധികാര പരിധിയിലുള്ള കാര്യമാണിത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News