കഴിഞ്ഞ വർഷം കുവൈത്തിൽ നടന്നത് 13,387 വിവാഹങ്ങള്‍

  • 26/01/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന വിവാഹങ്ങളുടെ എണ്ണം 13,387 ആണെന്ന് കണക്കുകള്‍. നീതിന്യായ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമാണ് 2022ലെ വിവാഹ, വിവാഹമോചന നിരക്കുകളെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. കഴിഞ്ഞ വര്‍ഷം കുവൈത്തികള്‍ തമ്മിലുള്ള  8946 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, കുവൈത്ത് ഇതര പൗരത്വമുള്ള സ്ത്രീകളെ വിവാഹം ചെയ്ത പൗരന്മാരുടെ എണ്ണം 1514ല്‍ എത്തിയതായും ശരിഅത്ത് ഡോക്യുമെന്റേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2022ൽ 556 കുവൈത്തി സ്ത്രീകൾ കുവൈത്ത് പൗരന്‍ അല്ലാത്തയാളെ വിവാഹം ചെയ്തു. കുവൈത്തികള്‍ അല്ലാത്തവര്‍ക്ക് തമ്മിലുള്ള  2371 വിവാഹങ്ങളും നടന്നു. അതേസമയം, 2022ലെ ആകെ വിവാഹമോചനക്കേസുകളുടെ എണ്ണം 8,307 ആണ്. കുവൈത്തി പങ്കാളികളായ 5,313 പേര്‍ വേര്‍പിരിഞ്ഞു. കുവൈത്ത് പൗരനായ ഭര്‍ത്താവും കുവൈത്തിയല്ലാത്ത ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസുകളുടെ എണ്ണം 1080 ആയി. ഒപ്പം കുവൈത്തികളായ 518 ഭാര്യമാർ പൗരനല്ലാത്ത ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി. കുവൈത്തികള്‍ അല്ലാത്ത ദമ്പതികള്‍ തമ്മിലുള്ള 1396 വിവാഹമോചന കേസുകളും 2022ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News