കുവൈത്തിൽ പുതിയ കർഷക മാർക്കറ്റ് ആരംഭിക്കുന്നു

  • 27/01/2023

കുവൈത്ത് സിറ്റി: സൂഖ് നുവൈർ എന്ന പേരിൽ സാമൂഹ്യകാര്യ മന്ത്രാലയം പുതിയ ഫാമേഴ്സ് മാർക്കറ്റ് ആരംഭിക്കുന്നു. കർഷകർക്ക് ആധുനികവും  ​ഗുണകരവുമായ സംവിധാനത്തോടെ  ഒരു വിൽപ്പന പ്ലാറ്റ്ഫോം ഒരുക്കി നൽകാനാണ് സൂഖ് നുവൈറിലൂടെ മന്ത്രാലയം ശ്രമിക്കുന്നത്. സൂഖ് നുവൈറിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത് ആർക്കിടെക്റ്റ് സൈൻ അൽ ബർജാസ് ആണ്. സഹകരണ യൂണിയൻ തലവൻ അലി അൽ ഫഹദുമായി സഹകരിച്ച് പദ്ധതി അംഗീകരിക്കുന്നതിന് സാമൂഹ്യകാര്യ മന്ത്രി മേയ് അൽ ബാഗ്ലി അംഗീകാരം നൽകി കഴിഞ്ഞു. ഫെബ്രുവരി 10 ന് നുഴ പാർക്കിലാണ് വിപണി ആരംഭിക്കുന്നത്. കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കുകയും ചെയ്യും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News