യുവതിയുടെ കൊലപാതകം; കുവൈത്തുമായുള്ള തൊഴിൽ കരാറുകൾ ഫിലിപ്പീൻസ് പുനഃപരിശോധിക്കും

  • 27/01/2023

കുവൈത്ത് സിറ്റി: കുവൈത്തുമായി ഉണ്ടാക്കിയ തൊഴിൽ കരാറുകൾ പുനഃപരിശോധിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്ന് ഫിലിപ്പീൻസ് കുടിയേറ്റ തൊഴിൽ മന്ത്രാലയം. സാല്‍മി മരുഭൂമിയിൽ ഫിലിപ്പീന്‍സ് പൗരയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ യുവതി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ,  പ്രായപൂർത്തിയാകാത്തയാളാണ് കൊലപാതകം നടത്തിയതെന്നും വ്യക്തമായി.

ഇതിന് പിന്നാലെയാണ് ഫിലിപ്പീൻസ് കുടിയേറ്റ തൊഴിൽ മന്ത്രാലയം ഇത്തരമൊരു ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. അതേസമയം, കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീന്‍സ് നിര്‍ത്തിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മൈഗ്രന്‍റ് ലേബര്‍ സെക്രട്ടറി ടൂട്ട്സ് ഒപ്‍ലെ പറഞ്ഞു. അവിടെയുള്ള തൊഴിലാളികൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് ശ്രദ്ധ നല്‍കുന്നത്. കുവൈത്തുമായി ഉണ്ടാക്കിയ തൊഴിൽ കരാറുകൾ പുനഃപരിശോധിക്കണം. തൊഴിലാളികളുടെ സംരക്ഷണത്തിനുള്ള സംവിധാനം ശക്തിപ്പെടുത്തണമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News