ഫെബ്രുവരി 19, 26, 27 ദിവസങ്ങളില്‍ കുവൈത്തിൽ ബാങ്കുകള്‍ക്ക് അവധി

  • 27/01/2023



കുവൈത്ത് സിറ്റി: ഫെബ്രുവരി 19, 26, 27 ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി ആയിരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഷെയ്ഖ അല്‍ ഇസ്സ അറിയിച്ചു. പ്രാദേശിക ബാങ്കുകൾ ഫെബ്രുവരി 19 ന് ജോലി താത്കാലികമായി നിര്‍ത്തിവയ്ക്കും.  ഫെബ്രുവരി 18 ന് ഔദ്യോഗിക അവധിയാണ്. തുടര്‍ന്ന് ഫെബ്രുവരി 20നാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുക. 

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി  ഫെബ്രുവരി 26, 27 തീയതികളിൽ ബാങ്കുകൾ പ്രവര്‍ത്തിക്കില്ല. ഫെബ്രുവരി 25, 26 എന്നിവ ഔദ്യോഗിക അവധി ദിനങ്ങളാണ്. ഫെബ്രുവരി 27 വിശ്രമ ദിവസമായി കണക്കാക്കുകയും ചെയ്യും.  ഫെബ്രുവരി 28 ന് ബാങ്കുകള്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും അല്‍ ഇസ്സ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News